Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety On Domestic Roads

Idukki

ദേ​ശീ​യ പാ​ത​യി​ൽ സു​ര​ക്ഷ​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്തി കെ​സി​വൈ​എം

ചെ​റു​തോ​ണി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’പ്രാ​ണ’ എ​ന്ന പേ​രി​ൽ വേ​റി​ട്ട പ​രി​സ്ഥി​തി ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ക​രി​ന്പ​ൻ മു​ത​ൽ ചെ​റു​തോ​ണി വ​രെ​യു​ള്ള റോ​ഡ​രി​കി​ലെ മു​ഴു​വ​ൻ സൂ​ച​നാ ബോ​ർ​ഡു​ക​ളും അ​വ​യു​ടെ പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ക​രി​ന്പ​നി​ൽ ഫാ. ​ജ​യിം​സ് പാ​ല​യ്ക്കാ​മ​റ്റ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

നാ​ടി​ന്‍റെ വ​ഴി​ക​ളി​ൽ സു​ര​ക്ഷ​യു​ടെ കൈ​യൊ​പ്പ് ചാ​ർ​ത്താ​ൻ യു​വ​ത്വം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ക​ന​ത്ത മ​ഴ​യി​ലും കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ ഉ​ദ്യ​മ​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യി​ല്ല.

കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​മ​ൽ ജി​ജു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ ബൈ​ജു, ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​ന്‍റ എ​സ്എ​ബി​എ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജോ ബി​ജു, റി​യാ​ന റോ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ നി​ര​വ​ധി യു​വ​ജ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up